ഭീകരവാദത്തെയും തീവ്രവാദത്തെയും അനുകൂലിക്കുന്ന മനോഭാവത്തെ മുളയിലേ നുള്ളിയിലെങ്കില്‍ അപകടമാണെന്ന് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി:
തന്റെ മകനെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി ‘അണിയിച്ചൊരുക്കി’ അയക്കുന്ന മറിയം ഫര്‍ഹത്ത് എന്ന അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റി നെ തുടർന്നാണ് ജസ്ലയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്:
ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍…
ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍…
അപകടമാണ്…
മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്..
മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്..
തിരുത്തപ്പെടണം.
ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും.. ഈ ന്യൂസിന് കടപ്പാട് ..Brave Inadia news.