ശ്രീനഗർ:ഇന്ത്യയെ ഞെട്ടിച്ച് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനം . ഇന്ത്യയിൽ… കശ്മീരിൽ ഐ.എസ് പ്രവിശ്യ സ്ഥാപിച്ചുവെന്നാണ് ഐ.എസ് പുറത്തുവിട്ടിരിക്കുന്ന വിവരം. തങ്ങൾ ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചതായാണ് ആഗോള ഭീകര സംഘടനയായ ഐസിസിന്റെ അവകാശവാദം. പ്രവിശ്യക്ക് ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യയിലെ പ്രവിശ്യ) എന്നാണ് പേരു നൽകിയിരിക്കുന്നത്.
ഇത് സംബന്ധിച്ച വിവരം ഐസിസ് വാർത്ത ഏജൻസിയായ ‘അമാഖ്’ ആണ് പുറത്തു വിട്ടിരിക്കുന്നത്. കശ്മീരിലാണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്. ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസ് ആദ്യമായാണ് അവകാശപ്പെടുന്നത്.
ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ അംഷിപ്പോറയിൽ വെള്ളിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഐസിസ് ബന്ധമുള്ള ഇഷ്ഫാഖ് അഹമ്മദ് സോഫിയെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്.