രാവിലെ മൂന്നരയോടെ വ്യോമസേനയുടെ നേതൃത്വത്തിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ 12 മിറാഷ് യുദ്ധ വിമാനങ്ങൾ പങ്കെടുത്തെന്നാണ് അറിവായിട്ടുള്ളത് .മസ്ഊദ് അസറിന്റെ നേരിട്ടുള്ള ഭീകര ക്യാമ്പും തകർന്നതായാണ് സൂചന.കൊടും ഭീകരൻ അസറിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. അതിർത്തിയിൽ നിന്നും 50 കി മി യോളം ഉള്ളിലേക്ക് കടന്നാണ് ഇന്ത്യ ഭീകര ക്യാമ്പുകൾ തകർത്തതെന്നാണ് എ എൻ ഐ യെ ഉദ്ധരിച്ചുള്ള റിപ്പോട്ടുകൾ