ന്യൂഡൽഹി: കോൺഗ്രസിനെ ഞെട്ടിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്.ഭീകരർക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമെന്ന് ഷീല ദീക്ഷിത് അഭിപ്രായപ്പെട്ടു.ഇന്ത്യ ബാലക്കോട്ട് നടത്തിയ വ്യോമാക്രമണമാണ് അവർ പരാമർശനവിഷയമാക്കിയത്.എന്നാൽ മൻമോഹൻ സിംഗ് ആകട്ടെ അയഞ്ഞ സമീപനമാണ് ഭീകരരോട് കാട്ടിയതെന്നും അവർ നിരീക്ഷിച്ചു.2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് മറുപടി നൽകാൻ അന്നത്തെ upa ( മൻമോഹൻ) സർക്കാറിനായില്ലെന്നും അവർ നിരീക്ഷിച്ചു.