ഭീകര താവളം തകർത്ത് തരിപ്പണമാക്കി സുരക്ഷാ സേന; ജമ്മു കശ്‍മീരിൽ നിന്ന് ചൈനീസ് പിസ്റ്റല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു:

ജമ്മു കശ്മീരില്‍ ഭീകരരെ വധിച്ചതിന് പിന്നാലെ അവരുടെ ഒളിത്താവളവും തകർത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭീകരരുടെ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. അവിടെ നിന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഈ പ്രദേശത്ത് ഭീകരര്‍ ഒളിച്ച് കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജില്ലാ പോലീസും 10 രാഷ്ട്രീയ റൈഫിള്‍സും ചേര്‍ന്ന് പരിശോധന നടത്തിയത്.എകെ 47 തോക്കുകള്‍, മാഗസിന്‍, ചൈനീസ് പിസ്റ്റല്‍, എകെ വെടിയുണ്ടകള്‍, ചൈനീസ് ഗ്രനേഡ്, പിസ്റ്റലുകള്‍,എസ്എസ്പി എന്നിവയാണ് ഒളിത്താവളത്തില്‍ നിന്നും സുരക്ഷാ സേന കണ്ടെടുത്തത്. നിരവധി രേഖകളും ലഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ ഈ രേഖകള്‍ പരിശോധിച്ച വരികയാണ്. സംഭവത്തില്‍ ദോഡ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.രാവിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരുടെ ഒളി സങ്കേതം സുരക്ഷാ സേന തകര്‍ത്തത്.