ഭീകര പ്രവർത്തനത്തിനായി ചിലര്‍‘പെണ്‍കുട്ടികളെ സിറിയയില്‍ എത്തിക്കുന്നു’; സന്ദീപ് വചസ്പതി:
ആലപ്പുഴ: പെണ്‍കുട്ടികളെ ഭീകര പ്രവർത്തനത്തിനായി ചിലര്‍ സിറിയയില്‍ എത്തിക്കുന്നുവെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി. ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സന്ദീപിന്റെ പ്രതികരണം.
പെണ്‍കുട്ടികളെ ചിലര്‍ വിവാഹം കഴിച്ച ശേഷം കുടുംബജീവിതത്തിനല്ലാതെ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മറ്റും തീവ്രവാദത്തിനു അയക്കുകയായിരുന്നു എന്ന് നിമിഷ ഫാത്തിമയുടെയും മറ്റും കഥ ചൂണ്ടിക്കാട്ടിയാണ് സന്ദീപ് പറഞ്ഞത്.