ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർ വാജുഭായി വാലയ്ക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. ഡികെ ശിവകുമാർ അടക്കമുള്ള കോൺഗ്രസ് – ജെഡിഎസ് നേതാക്കൾക്കൊപ്പമെത്തിയാണ് കുമാരസ്വാമി രാജി സമർപ്പിച്ചത്.
കുമാരസ്വാമിയുടെ രാജി ഗവർണർ സ്വീകരിച്ചിട്ടുണ്ട്.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ പോയതിനെ തുടർന്നാണ് രാജി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് ഇന്നാണ് സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ ഭരണ കക്ഷിയായ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രം നേടാനേ സാധിച്ചുള്ളൂ. ബിജെപിയ്ക്ക് 105 പേരുടെ പിന്തുണയും ലഭിച്ചു.