പത്തനംതിട്ട: പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായി അറ്റകുറ്റപ്പണികൾനടക്കുന്നതിനാൽ മണിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ വെള്ളിയാഴ്ച്ച തുറക്കും. മൂന്ന്,നാല് ഷട്ടറുകൾ പുലര്ച്ചെ 5 മണിക്കാണ് തുറന്നു വിടുക.
സെക്കന്റിൽ പരമാവധി 45 മീറ്റർ ക്യൂബ് ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകും. പദ്ധതിയുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾ പൂര്ത്തിയാകുന്നതു വരെ ഷട്ടറുകൾ തുറന്ന് വെക്കും. ഇതിനാല്‍ പമ്പയാറിലും കക്കാട്ടാറിലും ശരാശരി ഒരു മീറ്ററിൽ താഴെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
പമ്പയുടേയും കക്കാട്ടാറിന്റേയും തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്കരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.