മതവർഗീയതയിലൂന്നിയ കേരളരാഷ്ട്രീയം കശാപ്പു ചെയ്തത് ജനാധിപത്യത്തെ:
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ ജനാധിപത്യ പരമായ തെരഞ്ഞെടുപ്പ് പ്രക്രിയകളെ തന്നെ കരിവാരി തേക്കുന്ന വിധത്തിലുള്ള ഒരു പൊതുതെരഞ്ഞെടുപ്പാണ് ഇത്തവണ കേരളത്തിൽ അരങ്ങേറിയത് എന്ന് പറയാതെ വയ്യ.അതായത് ജനാധിപത്യത്തെ കശാപ്പു ചെയ്തു കൊണ്ടുള്ള മത വർഗീയതയിലൂന്നിയ ഒരു തിരഞ്ഞെടുപ്പാണ് ഇവിടെ നടന്നതെന്ന് പറഞ്ഞത്.ഇത് തുറന്നു പറയാനോ പ്രതികരിക്കാനോ ഒരു മതവിഭാഗത്തിൽ പെട്ടവർക്കും കഴിയുന്നുമില്ല.എല്ലാവരും എന്ത് കൊണ്ടോ ഒരു നിര്‍ജീവാവസ്ഥയിൽ പെട്ട പ്രതീതിയിലാണ്. അജ്ഞാതമായ ഏതോ ഒരു ഭയത്തിനടിമയായിരിക്കുന്നു എന്നത് പോലെ.
സാധാരണയായി ഏതൊരു തിരഞ്ഞെടുപ്പിലും ജനനൻമ്മ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന മികച്ച സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുകയെന്നതാണ് ലക്ഷ്യം. അത് ഏതൊരു പാർട്ടിയിൽ പെട്ട ആളാണെങ്കിലും. പക്ഷെ ഇവിടെ കേരളത്തിൽ സംഭവിച്ചതെന്താണ്. ലോകം അറിയപ്പെടുന്ന എല്ലാ മികച്ച ഗുണങ്ങളുമുള്ള ജയിക്കുമെന്നുറപ്പുണ്ടായിരുന്ന സ്ഥാനാർത്ഥികളെ ചില രാഷ്ട്രീയ ,മതരാഷ്ട്ര വാദികളുടെയും,തീവ്രവാദ..ജിഹാദി പ്രവർത്തനങ്ങളുടെയും ഫലമായി ആത്തരക്കാരെയെല്ലാം തോൽപ്പിക്കുന്ന രീതിയിൽ വോട്ട് ചെയ്യപ്പെട്ടു എന്നതോടൊപ്പം ,ഒരു ദേശീയ പാർട്ടി മുന്നണിയെ തോൽപ്പിക്കാൻ, നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മറ്റൊരു ദേശീയ പാർട്ടി ശ്രമിക്കുന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതകളായി. അതുപോലെ ചിലരെ ഒരു ക്ഷേത്ര കാണിക്കവഞ്ചിയിൽ ദക്ഷിണ ഇട്ടതിന്റെ പേരിലും, പിസി ജോർജിനെ അല്ലാതെയും തോൽപ്പിച്ചതിന്റെ പിന്നിൽ അരങ്ങേറിയ നാടകങ്ങളുടെ അന്തർധാരയും മത വർഗീയതയുടെ കടന്നുകയറ്റമായിരുന്നു.ആകെ ജയിക്കാനായതാകട്ടെ അദ്ദേഹം ഒരു ക്ഷേത്രനിര്‍മാണത്തിനു സംഭാവന നൽകിയതിന് പിന്നാലെ ചിലരുടെ പ്രതിഷേധമുണ്ടായപ്പോൾ മാപ്പുപറഞ്ഞതിനാലും. എസ് ഡി പി ഐ എന്ന ഒരു മതതീവ്രവാദ പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് തന്നെ ശ്രീധരൻ,കുമ്മനം ,സുരേഷ് ഗോപി എന്നിവരെ അവരുടെ സമുദായത്തിന്റെ വോട്ടു കൂട്ടമായി ചെയ്താണ് തോൽപ്പിച്ചതെന്ന് പ്രസ്താവിച്ചിരുന്നതാണ്.
ഇതിൽ നിന്ന് ചിലതൊക്കെ വെളിവായി വരുന്നത് …ന്യൂനപക്ഷ പ്രീണനം കൊണ്ടും മതവർഗീയ ..തീവ്രവാദ സംഘടനകളുടെ പിൻബലം കൊണ്ടും ആരെയും തോൽപ്പിക്കാമെന്നുള്ള,വരുതിക്ക് നിറുത്താമെന്നുള്ള പ്രവർത്തന ശൈലി ഇത്തവണത്തേത് പോലെ തുടരുകയാണെങ്കിൽ അത് കേരളത്തിന് ഏറെ ദോഷകരാമെന്നേ പറയാനാകൂ. പശ്ചിമ ബംഗാളിലെ പോസ്റ്റ് പോൾ അക്രമങ്ങളും നൽകുന്ന പാഠമതാണ് ….
എന്നാൽ ജനാധിപത്യത്തിന്റെ നാലാം തൂണെന്നു അവകാശപ്പെടുന്ന കേരള മാധ്യമങ്ങളാകട്ടെ സത്യവാർത്തകൾ നൽകുന്നതിന് പകരം ജനങ്ങളെ ആർക്കോ വേണ്ടി പുകമറക്കകത്ത് നിര്‍ത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ , സാംസ്ക്കാരിക നായകരെന്ന വേഷം കൊടുത്തു ഇരുത്തിയിരിക്കുന്നവരാകട്ടെ മിണ്ടാട്ടമില്ലാത്ത അവസ്ഥയിലും…ഇതിനിടയിലാണ് മിണ്ടാട്ടമില്ലാത്ത,ഒന്നിപ്പില്ലാത്ത ഇവിടത്തെ ഹിന്ദു സമൂഹം.?