മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ചു… തബ്ലീഗ് നേതാവിനെതിരെ കേസ്..

മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ചു… തബ്ലീഗ് നേതാവിനെതിരെ കേസ്..

മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ചു… തബ്ലീഗ് നേതാവിനെതിരെ കേസ്:

ഹൈദരാബാദ് : നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ പാർപ്പിച്ചതിനെതിരെ തബ്ലീഗ് ജമാ അത്ത് പ്രവർത്തകനായ മുഹമ്മദ്‌ ഇക്രം അലിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ഉൾപ്പെടെ നാല്പതോളം പേരെയാണ് സർക്കാർ നിർദേശം ലംഘിച്ച് ഇയാൾ ഒളിവിൽ പാർപ്പിച്ചത്. ഹൈദരാബാദ് ഹബീബ് നഗറിലെ മല്ലപ്പള്ളി മർക്കസിൽ ഒളിവിൽ താമസിച്ചിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്.

ഇക്രം അലിയും വിദേശികളും ഉൾപ്പെടെ ഒൻപതു പേരെ ഹബീബ് നഗറിലെ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയതായാണ് റിപ്പോർട്ട്. നിരീക്ഷണ നടപടികൾക്ക് ശേഷം നിയമനടപടി എടുക്കാനാണ് തീരുമാനം. അലിക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്.
തെലുങ്കാനയിൽ കോവിഡ് വ്യാപനം കൂടിയത് മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇതിനായി എത്തിയവരും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നടപടികളായിരുന്നു കൈക്കൊണ്ടത്. സർക്കാർ നൽകിയ നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് ഇവർ ഇവിടെ കോവിഡ് വ്യാപനം കൂട്ടിയത്.