മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി:

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി:

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി:

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മെയ്യ് 31 വരെയാണ് നീട്ടിയത്. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് തീയതി നീട്ടിയത്. കേസിൽ രണ്ടാം തവണയാണ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളുന്നത്.

അതെ സമയം, കള്ളപ്പണം വെളുപ്പിക്കൽ, അഴിമതിക്കേസുകൾ എന്നിവയുടെ
ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ഡൽഹി ഹൈക്കോടതിയാണ് വിധി പറയുക. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് വിധി പ്രസ്താവം. ജസ്റ്റീസ് സ്വർണ കാന്ത ശർമ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

ജാമ്യാപേക്ഷയിൽ ഈ മാസം 14 നാണ് വാദം പൂർത്തിയായത്. ഇതേ കേസ് വിചാരണ കോടതിയിൽ വാദം പൂർത്തിയാക്കിയിരുന്നു. അന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. ഇതിനെതിരെയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. ഡൽഹിയുടെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്.