കൊച്ചി ; കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരും. നേരത്തേ നടന്ന നിയമലംഘനങ്ങൾക്ക് പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബർ ഒന്നിനു ശേഷമാണെങ്കിൽ വർധന ബാധകമാകുമെന്ന് അധികൃതർ വിശദീകരിച്ചു.
ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ ഉള്‍പ്പെടെയുള്ള ഭേദഗതികളുമായാണ് നിയമം നിലവിൽ വരുന്നത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും. ഈ വാഹനങ്ങളുടെ റജിസ്ട്രേഷനും റദ്ദാക്കും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്.
മദ്യപിച്ചുള്ള ഡ്രൈവിംഗ് ; 2000– 10,000 , ഹെൽമറ്റ്/ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്: 1000 , ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ ; 5000 , മത്സരയോട്ടം ;5000 , വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം: 10,000 , ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ: 2000 , അപകടകരമായ ഡ്രൈവിംഗ്: 1000– 5000 , വാഹനത്തിന് പെർമിറ്റ് ഇല്ലെങ്കിൽ: 5000– 10,000 , ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ: 25,000– 1 ലക്ഷം(കടപ്പാട്..ജനം)