ഭോപ്പാല്‍: ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം, അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാകണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാർ. എന്നാല്‍ സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. വിവിധ മേഖലകളില്‍ നിന്നുമുയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.
2019 -20 കാലയളവില്‍ ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എന്‍എച്ച്‌എം ഡയറക്ടര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറഞ്ഞിരുന്നത്.
ഒരോ പുരുഷ ആരോഗ്യപ്രവര്‍ത്തകരും മാര്‍ച്ച് അവസാന ആഴ്ചയാകുമ്പോഴേക്കും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നും അതല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാകണമെന്നുമാണ് ഉത്തരവിലുള്ളത്. ഇതാണ് എതിർപ്പ് ശക്തമായതോടെ പിൻവലിച്ചത്.
വാൽക്കഷണം: കോൺഗ്രസ് അടിച്ചേൽപ്പിച്ച അടിയന്തിരാവസ്ഥകാലത്ത് നിർബന്ധിത വന്ധ്യംകരണം എന്നും ആരും മറന്നിട്ടുണ്ടാവില്ല