ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസിൽ പൊട്ടിത്തെറി. പിസിസി അദ്ധ്യക്ഷ പദവി ലഭിച്ചില്ലെങ്കിൽ പാർട്ടി പിളർത്താനൊരുങ്ങുകയാണ് സംസ്ഥാന കോൺഗ്രസിന്റെ മുഖമായ ജ്യോതിരാദിത്യ സിന്ധ്യ. പാർട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സിന്ധ്യയെ മാറ്റി നിർത്തിയായിരുന്നു മുതിർന്ന നേതാവ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയത്. ഇത് മുതൽ ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.
അതേസമയം, പാർട്ടിയിലെ പിളർപ്പൊഴിവാക്കാൻ മാരത്തോൺ ചർച്ചയുമായി എഐസിസി നേതാക്കളടക്കം രംഗത്തെത്തിക്കഴിഞ്ഞു. കേന്ദ്രനേതാക്കളെ കാണാൻ കമൽനാഥി ഡൽഹിയിലെത്തി.
ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ പ്രശംസിച്ച് ജ്യോതിരാധിത്യസിന്ധ്യ രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന്റെ തീരുമാനമെന്നായിരുന്നു സിന്ധ്യയുടെ പ്രതികരണം.(കടപ്പാട്..ജനം)