കേരളത്തിൽ സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ഹൈക്കോടതി.ഈ സർക്കാരിലുള്ളവിശ്വാസം നഷ്ടമായെന്നും കോടതി. കോടതിയുത്തരവുകൾ നടപ്പാക്കാതിരുന്നാൽ ഉത്തരവുകൾ ഇറക്കിയിട്ടും കാര്യമില്ല.സർക്കാരിനെതിരായ കോടതി അലക്ഷ്യകേസ് പരിഗണിക്കുമ്പോഴായിരുന്നു വിമർശനം . മന്ത്രിമാർക്ക് വിദേശ യാത്രയിൽമാത്രമാണൊതാല്പര്യമെന്നാണ് ചോദിച്ചത്. .നാളീകേര കോർപറേഷൻ san മുൻ ജീവനക്കാരുടെ ശമ്പള കുടിശിഖയും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള ക്ലെയിം തീർപ്പാക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും ഒരു വര്ഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാഞ്ഞതിനാൽ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.