മയക്കുമരുന്നു കേസിൽ സഞ്ജന ,നിവേദിത എന്നീ നടിമാർക്ക് എന്‍സിബി നോട്ടീസ്:അന്വേഷണം സിനിമമേഖലയിലേക്കും:

മയക്കുമരുന്നു കേസിൽ  സഞ്ജന ,നിവേദിത എന്നീ നടിമാർക്ക് എന്‍സിബി നോട്ടീസ്:അന്വേഷണം സിനിമമേഖലയിലേക്കും:

മയക്കുമരുന്നു കേസിൽ സഞ്ജന ,നിവേദിത എന്നീ നടിമാർക്ക് എന്‍സിബി നോട്ടീസ്:അന്വേഷണം സിനിമമേഖലയിലേക്കും:

ബംഗലൂരു: മയക്കുമരുന്നുകേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെയും ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സിനിമാരംഗത്തെ പ്രമുഖരിലേക്കും രാഷ്ട്രീയ തലത്തിലേക്കും നീളുമ്പോൾ ഇതുവരെ കേസെടുത്തവരെക്കൂടാതെ ആരോപണവിധേയരായവരെയും ചോദ്യം ചെയ്യുന്നു. നടി സഞ്ജന ഗല്‍റാണിയെ ഇന്നു ചോദ്യംചെയ്യാനിരിക്കെ മറ്റൊരു നടി നിവേദിതയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.കേസില്‍ പ്രതിപ്പട്ടികയിൽ പെട്ട ഉള്‍പ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ആദിത്യ ആല്‍വ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവും അന്തരിച്ച മുന്‍മന്ത്രിയും ജെഡിഎസ് നേതാവുമായിരുന്ന ജീവരാജ് ആല്‍വയുടെ മകനുമാണ്.

അതേസമയം ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തവരില്‍ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരാണെന്നതിനാൽ . അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ വൻ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും ആരോപണമുയർന്നിരിക്കുന്നു.