മലപ്പുറം നഗരത്തെ സ്​മാര്‍ട്ട്​ സിറ്റിയാക്കുമെന്ന്​ അബ്​ദുള്ളക്കുട്ടി:

മലപ്പുറം നഗരത്തെ സ്​മാര്‍ട്ട്​ സിറ്റിയാക്കുമെന്ന്​ അബ്​ദുള്ളക്കുട്ടി:

മലപ്പുറം നഗരത്തെ സ്​മാര്‍ട്ട്​ സിറ്റിയാക്കുമെന്ന്​ അബ്​ദുള്ളക്കുട്ടി:

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്​മാര്‍ട്ട്​ സിറ്റിയാക്കുമെന്ന്​ മലപ്പുറം ലോക്​സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എ.പി അബ്​ദുള്ളക്കുട്ടി. മലപ്പുറത്തെ മഹാ ഭൂരിപക്ഷംപേരും നല്ലവരാണെന്നും തീവ്രവാദികള്‍ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അബ്​ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറത്ത്​ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഏറ്റവും തൊഴിലില്ലായ്​മ വര്‍ധിച്ചിരിക്കുന്ന സംസ്ഥാനമാണ്​ കേരളം. എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ രാഷ്​ട്രീയ മനസ്സും വികസനവും മുരിടിപ്പിച്ചിരിക്കുകയാണ്​. അതിനാൽ കേരളത്തിൽ ബി.ജെ.പി അധികാരത്തില്‍ വരേണ്ടതാവശ്യമാണ്.

”മലപ്പുറം മാറുമെന്നാണ്​ പ്രതീക്ഷ. കേരളത്തിലെ പെട്രോള്‍വില വര്‍ധനവിന്​ ഉത്തരവാദി പിണറായിയും തോമസ്​ ഐസക്കുമാണ്​.പെട്രോള്‍ വില ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞപ്പോള്‍ കേരളം എതിര്‍ത്തിരുന്നു.എന്നാൽ മുൻപ് പെട്രോള്‍ വിലയെക്കുറിച്ച്‌​ കോണ്‍ഗ്രസ്​​ ചെയ്​തതുപോലെ ആഗോള പ്രതിഭാസമെന്ന്​ പറഞ്ഞ്​ കൈയ്യൊഴിയുന്നുമില്ല.നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോൾ പെട്രോള്‍ മാഫിയയെ നിലക്ക്​ നിര്‍ത്തും” -അദ്ദേഹം പറഞ്ഞു.