മലയാളികൾക്ക് മേൽ ഇടിത്തീ വീണിട്ട് ഇന്ന് 7 വർഷം…സന്ദീപ് വചസ്പതി:
മലയാളികൾക്ക് മേൽ ഇടിത്തീ വീണിട്ട് ഇന്ന് 7 വർഷം തികയുകയാണ്. കേരളത്തിൻ്റെ ഭാവി ഭദ്രമാക്കാൻ പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടി കാട്ടാൻ കടുത്ത സിപിഎമ്മുകാർക്ക് പോലും സാധ്യമല്ല. ഈ ഭരണം കൊണ്ട് പിണറായി വിജയനും കുടുംബത്തിനും അല്ലാതെ ആർക്കെങ്കിലും ഗുണം കിട്ടിയിട്ടുണ്ടോ? കേരളത്തെ ഇത്രയേറെ തകർത്ത ഒരു ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ആഹാരം, വൈദുതി, യാത്രാ സൗകര്യം, താമസം എല്ലാത്തിനും വൻ വിലക്കയറ്റമാണ്. വർഗീയത കൊടി കുത്തി വാഴുകയാണ്. മരണത്തിൽ വരെ മതം മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സ്ത്രീ സുരക്ഷ എന്നത് വിദൂര സ്വപ്നം മാത്രമായി. ഇത്രയേറെ കഴിവ് കെട്ട ഒരു നേതാവ് ഇതിന് മുൻപ് കേരളം ഭരിച്ചിട്ടുണ്ടാവില്ല.ജനം ദാരിദ്ര്യത്തിൽ മുങ്ങി താഴുമ്പോൾ സർക്കാർ ധൂർത്തിൽ നീന്തി തുടിക്കുകയാണ്. കോടികൾ മുടക്കിയുള്ള പരസ്യത്തിൻ്റെ തിളക്കം മാത്രമാണ് സർക്കാരിന് ഉള്ളത്.മനുഷ്യ ജീവിതത്തിന് ഒഴികെ എല്ലാത്തിനും പിണറായി ഭരണത്തിൽ തീ വിലയാണ്. ഈ രോഷാഗ്നിയിൽ നിന്ന് രക്ഷപ്പെടാൻ ഇടത് മുന്നണിക്ക് സാധ്യമല്ല.news desk kaladwani news. for news whatsapp on 9037259950