മലയാള മണ്ണിലേക്ക്… മോദി എത്തുന്നു…മോടിയോടെ:
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; ബിപിസിഎൽ പ്ലാന്റ് നാടിന് സമർപ്പിക്കും, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും. ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. ചെന്നൈയിൽനിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക. അന്നേ ദിവസം ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗവും വിളിച്ചിട്ടുണ്ട്.തുടർന്ന് ഔദ്യോഗിക പരിപാടികൾക്കുശേഷം ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. ആയതിനാൽതന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ എത്തുമെന്നും ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.