മസൂദ് അസ്സറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം:അയാളെ തകർക്കാനുള്ള ലൈസൻസുമായി:

മസൂദ് അസ്സറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം:അയാളെ തകർക്കാനുള്ള ലൈസൻസുമായി:

ചൈനയുടെ എല്ലാവിധ ഇടപെടലുകളെയും തടസ്സവാദങ്ങളെയും പൊളിച്ച് കൊണ്ടാണ് ഇന്ത്യ ചരിത്രത്തിലെ തന്നെ മികച്ച നയതന്ത്ര വിജയം കൈവരിച്ചത്. അമേരിക്ക ,ഫ്രാൻസ്, ബ്രിട്ടൻ എന്നി രാജ്യങ്ങളുടെ കടുത്ത നിലപാടും തുടർച്ചയായ ഇടപെടലും മൂലം ചൈനയുടെ അസർ പ്രേമം ഒടുവിൽ ഉപേക്ഷിക്കേണ്ടി വന്നു. യു.എൻ രക്ഷാസമിതി ഏകകണ്ഠമായി മസൂദ് അസ്സറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.

 ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു  പ്രഖ്യാപനം നടത്തിയാൽ മതിയെന്ന നിലപാടിലായിരുന്നു ചൈന. ചൈനക്കും കൂട്ടാളികൾക്കും മോദി നയതന്ത്ര വിജയം ഉണ്ടാക്കരുതെന്ന വിചാരമായിരുന്നു പിന്നിൽ. എന്നാൽ ശ്രീലങ്കയിലും ഭീകരാക്രമണം ഉണ്ടായതോടെ ആഗോള തലത്തിൽ നടപടി കൂടുതൽ ഊർജിതമാക്കി.

യു.എൻ പ്രഖ്യാപനത്തോടെ മസ്സൂദ്  അസറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാം .പാകിസ്ഥാനും   ഇയാളെ ഇനി കൂടുതൽ ചുമക്കാനാവില്ല. മസ്സൂദ് അസ്സറിനെ ലക്ഷ്യമിട്ട് ഇന്ത്യ തന്നെ ഏതെങ്കിലും തരത്തിൽ  ഒരാക്രമണം  നടത്തിയാലും ചൈന നോക്കുകുത്തിയായി   നിൽക്കേണ്ടിവരും . അന്താരാഷ്ട്ര സമൂഹം, തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിന്നു.അതിന് നരേന്ദ്ര മോദി ഇന്ത്യയിലെ 130  കോടി ഇന്ത്യയ്ക്കാരുടെ  പേരിലാണ് ലോക രാജ്യങ്ങൾക്ക് കൃതജ്ഞത രേഖപ്പെടുത്തിയത് .എന്നാൽ ഇനിയും മിന്നലാക്രമണം വേണമെന്ന നിലപാടിലാണ് സൈന്യം.യു.എൻ പ്രഖ്യാപനത്തോടെ വഴികളിലെ കല്ലും മുള്ളും മാറിയെന്നു മാത്രം.