മഹാനായ നേതാവ്, വിശ്വസ്തനായ സുഹൃത്ത്’; ജന്മദിനത്തില് നരേന്ദ്ര മോദിയെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്:
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപതാം പിറന്നാള്‍ ദിനത്തില്‍ ജന്മദിനാശംസകള് നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു ട്രംപ് ജന്മദിനാശംസകള് നേര്‍ന്നത്. മഹാനായ നേതാവും വിശ്വസ്തനായ സുഹൃത്തുമാണ് നരേന്ദ്രമോദിയെന്ന് ഡൊണാള്‍ഡ് ട്രംപ് കുറിച്ചു.
‘മഹാനായ നേതാവും, വിശ്വസ്തനായ സുഹൃത്തുമായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 70-ാം ജന്മദിനാശംസകള് നേരുന്നു’ – ട്രംപ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.