മഹാമാരിക്കിടെ വിഘടനവാദവുമായി കെജ്രിവാള്‍:
ഡൽഹി: മഹാമാരിക്കിടെ വിഘടനവാദവുമായി കെജ്രിവാള്‍… ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികൾ നിറയുമെന്നതിനാലാണ് ഈ തീരുമാനം. ഡൽഹി സർക്കാരിന് കീഴിലുള്ള ആശുപത്രികളിലെ പതിനായിരം കിടക്കകൾ ഡൽഹി നിവാസികൾക്കായി നീക്കിവെക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഡെൽഹിയിൽ മഹാമാരിയെ ഈ നിലയിൽ കൊണ്ടെത്തിച്ചതിൽ വലിയ പങ്കാണ് കെജ്‌രിവാൾ വഹിച്ചതെന്നത് ഏവർക്കും സുപരിചിതമാണ്.ഭരിക്കാനറിയാത്തവരെയൊക്കെ ഭരണമേൽപിപ്പിച്ചാൽ ഇതൊക്കെത്തന്നെയാകും അവസ്ഥഎന്ന തിരിച്ചറിവിൽ ജനങ്ങളിപ്പോൾ പരിഭ്രാന്തിയിലാണ്.