മുംബൈ: രാഷ്ട്രീയ അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ മുന്നോട്ടെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞത്.
മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതായും അജിത് പവാര്‍ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കഠിനമായി പ്രയത്നിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ അഭിനന്ദിച്ചുകൊണ്ട് മോദി പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ തനിക്ക് അഭിനന്ദനമറിയിച്ച എല്ലാ നേതാക്കള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി, പീയുഷ് ഗോയല്‍, ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ എന്നിവര്‍ക്കെല്ലാം അദ്ദേഹം നന്ദി അറിയിക്കുകയും അടുത്ത അഞ്ച് വര്‍ഷം ബിജെപി-എന്‍സിപി സര്‍ക്കാര്‍ സ്ഥിരതയുള്ള ഭരണം കാഴ്ചവെക്കുമെന്നും അറിയിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്കും ഭരണ പ്രതിസന്ധിക്കും വിരാമമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.courtesy;Janam