മഹാസഖ്യത്തിന്റെ അടിവേരിളകുന്നു.ബീഹാറിൽ ജിതന്‍ റാം മഞ്ജി മഹാസഖ്യം വിട്ടു:
പട്ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-സെക്കുലര്‍ (എച്ച്.എ.എം.-എസ്.) അധ്യക്ഷനുമായ ജിതന്‍ റാം മഞ്ജി മഹാസഖ്യം വിട്ടു. ഇതോടെ കോൺഗ്രസ്സും ആർ ജെ ഡി യും അടങ്ങുന്ന മഹാസഖ്യത്തിന്റെ അടിവേരിളകിത്തുടങ്ങിയിരിക്കുന്നതായി വാർത്ത.
ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. 2015-ലാണ് മഞ്ജി ജെ.ഡി.യു. വിട്ടിറങ്ങി പുതിയപാര്‍ട്ടി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുമായി കൈകോര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് എന്‍.ഡി.എ. വിട്ട മഞ്ജി കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും അടങ്ങുന്ന മഹാസഖ്യത്തിന്റെ ഭാഗമാകുകയായിരുന്നു.
ഭാവി നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി ജിതന്‍ റാം മഞ്ജിയെ ചുമതലപ്പെടുത്തിയതായി പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാന്‍ പറഞ്ഞു.എന്‍.ഡി.എയിലേക്ക് മടങ്ങാനായാണ് പാര്‍ട്ടി മഹാസഖ്യം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം.