ഇത്തവണത്തെ വിവാഹ ചടങ്ങിന് ഒരു പ്രത്യേകതയായത് 271 വധൂവരന്മാർക്കും ഓരോ ഹെൽമറ്റ് കൂടി നല്കിയെന്നുള്ളതായിരുന്നു.
അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് സൂറത്തിൽ ,അച്ഛനില്ലാത്ത 251 പെൺകുട്ടികളുടെ വിവാഹം ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഗുജറാത്തിലെ സൂറത്തിൽ നടന്നു. അച്ഛനില്ലായ്മയുടെ ദുഃഖം മനസിലാക്കുന്ന സൂറത്തിലെ വജ്രവ്യാപാരിയായ മഹേഷ് സവാനിയാണ് അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് സൂറത്തിൽ ,അച്ഛനില്ലാത്ത 251 പെൺകുട്ടികളുടെ വിവാഹം നടത്തിയത്.
വെറുതെ ആ സ്ഥാനത്ത് നിൽക്കുകയായിരുന്നില്ല സവാനി .. മറിച്ച് കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ ചെയ്ത്, പൊന്നും പണ്ടവും ഒരുക്കി, ആർഭാടമുള്ള പന്തൽ ഒരുക്കി അവിടെ വച്ചായിരുന്നു 251 പേരുടെയും വിവാഹം.കയ്യിലെ പണത്തിന്റെ വലുപ്പം കൊണ്ടല്ല, മറിച്ച് മനസിന്റെ വലുപ്പം കൊണ്ടാണ് ഈ അച്ഛൻ ലോകത്തിന് മാതൃകയാകുന്നത്. 2012 മുതൽ സൂറത്തിൽ ഇദ്ദേഹം സമൂഹവിവാഹം സംഘടിപ്പിക്കുന്നുണ്ട്. ഗുജറാത്ത് രീതിയിൽ വസ്ത്രം ധരിച്ചെത്തിയ 251 ജോഡി വധൂ വരന്മാരെക്കൊണ്ട് നിറഞ്ഞ പന്തലിൽ സവാനി അച്ഛന്റെ സ്ഥാനം ഭംഗിയായി നിർവഹിച്ചു.
മതമൈത്രിയുടെ സമ്മേളനം കൂടിയായിരുന്നു ഈ സമൂഹ വിവാഹം. ഹിന്ദു, മുസ്ലിം , ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ആളുകൾ വിവാഹിതരിൽ ഉൾപ്പെട്ടിരുന്നു. ഇതിനൊപ്പം HIV ബാധിതരായ രണ്ടു സ്ത്രീകളും ചടങ്ങിൽ വിവാഹിതരായി .
വിവാഹമെന്നത് ഇന്ത്യയിൽ വളരെ ചെലവേറിയ ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിനായി അച്ഛന്മാർ നെട്ടോട്ടമോടുമ്പോൾ അച്ഛന്മാരില്ലാത്തവരുടെ കാര്യം കഷ്ടമാണ്, അതിനാൽ ഇത്തരക്കാരുടെ വിവാഹം നടത്തുക എന്നത് ഒരു സമൂഹിക ഉത്തരവാദിത്വം ആയി കരുതുന്ന മഹേഷ് സവാനി, ഓരോ വർഷവും നടത്തുന്ന സമൂഹ വിവാഹത്തിലൂടെ ആയിരക്കണക്കിന് ആളുകൾ പുതു ജീവിതത്തിലേക്ക് കടക്കുന്നു. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി തന്നെയാണ് വിവാഹ മഹാമഹത്തെ മഹേഷ് സവാനി കാണുന്നത് .ഇത്തവണത്തെ വിവാഹ ചടങ്ങിന് ഒരു പ്രത്യേകതയായത് 271 വധൂവരന്മാർക്കും ഓരോ ഹെൽമറ്റ് കൂടി നല്കിയെന്നുള്ളതായിരുന്നു.