മാലി പ്രസിഡന്റ് രാജിവെച്ചു:
ബമാക്കോ : മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബക്കര്‍ കെയ്റ്റ രാജിവെച്ചു. സൈന്യം തടവിലാക്കിയതിനെ തുടർന്നാണ് രാജി വെയ്ക്കുന്നതായുള്ള കെയ്റ്റയുടെ പ്രഖ്യാപനമുണ്ടായത്.മാലിയില്‍ ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരുമാസക്കാലമായി. ഇതിനിടെയാണ് പ്രസിഡന്റിനെ കഴിഞ്ഞ ദിവസം സൈന്യം തടവിലാക്കിയത്.
ഇന്ന് പുലര്‍ച്ചെയാണ് രാജിവെയ്ക്കുന്നതായി കെയ്റ്റ അറിയിച്ചത്. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് തന്റെ രാജിയെന്ന് കെയ്റ്റ വ്യക്തമാക്കി. ഭരണകൂടവും പാര്‍ലമെന്റും പിരിച്ചു വിടുന്നതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.