മാവോയിസ്റ് ബന്ധത്തിൽ പോലീസ് പിടിയിലായ മാവോ വാവയ്ക്കൊപ്പം അമ്മ സബിതാ മഠത്തിലിനും വല്യമ്മയും നടിയുമായ സജിതാ മഠത്തിലിനും എതിരെ കൂടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് വാര്യരുടെ എഫ് ബി പോസ്റ്റ്:

മാവോയിസ്റ് ബന്ധത്തിൽ പോലീസ് പിടിയിലായ മാവോ വാവയ്ക്കൊപ്പം അമ്മ സബിതാ മഠത്തിലിനും വല്യമ്മയും  നടിയുമായ സജിതാ മഠത്തിലിനും എതിരെ കൂടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് വാര്യരുടെ എഫ് ബി പോസ്റ്റ്:

മാവോയിസ്റ് ബന്ധത്തിൽ പോലീസ് പിടിയിലായ മാവോ വാവയ്ക്കൊപ്പം അമ്മ സബിതാ മഠത്തിലിനും വല്യമ്മയും നടിയുമായ സജിതാ മഠത്തിലിനും എതിരെ കൂടി അന്വേഷണംവേണമെന്നാവശ്യപ്പെട്ടുള്ള ബി.ജെ.പി സംസ്ഥാന വക്താവും ഭാരതീയ യുവമോർച്ച സംസ്ഥാന സെക്രട്ടറിയുമായ സന്ദീപ് വാര്യരുടെ എഫ് ബി പോസ്റ്റാണ് ഈ അവലോകനത്തിനാധാരമാകുന്നത്.

 

കോഴിക്കോട് പന്തീരാങ്കാവിൽ യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലൻ ജുഹൈബ്‌ ,താഹ ഫൈസൽ എന്നിവർ രാജ്യം നിരോധിച്ച മാവോയിസ്റ് ഭീകര സംഘടനയിൽ പ്രവർത്തിച്ചു വരവെ അറസ്റ്റ് ചെയ്യപ്പെട്ടവരാണ്. രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ പ്രവൃത്തിച്ചു വന്നവരാണ്; സിപിഎം എന്ന രാഷ്ട്രീയ കക്ഷിയിലുള്ള പ്രവർത്തനം.. പിടിക്കപ്പെട്ടാൽ രാഷ്ട്രീയ സ്വാധീനത്തിൽ രക്ഷപ്പെടാനുള്ള പഴുതും പുകമറയും മാത്രമായിരുന്നിരിക്കണം.എന്നാൽ ഇവരുടെ അറസ്റ്റോടനുബന്ധിച്ച്, പ്രതികളെ ഇരവാദത്തിലൂടെ അനുകൂലാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ബന്ധുക്കളും രാഷ്ട്രീയക്കാരും പ്രമുഖ മാധ്യമങ്ങളും വരെ പ്രവൃത്തിക്കുന്ന കാഴ്ചയാണുണ്ടായത്.അതിനായി ആദ്യം രംഗത്തെത്തിയ അലന്റെ വല്യമ്മയും നടിയും ആയ സജിതാ മഠത്തിൽ ഇട്ട എഫ് ബി പോസ്റ്റിൽ അലനെ കുഞ്ഞു വാവയെന്നും തക്കുടൂവെന്നുമൊക്കെ പറഞ് അനുകമ്പ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം ആകുംവണ്ണം നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് മാത്രമല്ല അവർ നവംബർ 26 ണ് ഇട്ട മറ്റൊരു പോസ്റ്റിൽ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദി സ്ത്രീക്ക് റെഡ് സല്യൂട്ട് നൽകുന്നതും അതിനോടൊപ്പം കശ്‍മീരിൽ 370 റദ്ദാക്കിയതിലൂടെ അലൻ അനുഭവിച്ചെന്നു പറയുന്ന ഡിപ്രെഷനും ഒക്കെ കണക്കിലെടുക്കുമ്പോൾ അവരടക്കം അന്വേഷണ വിധേയമാക്കേണ്ട ഒരുപാടു സംശയങ്ങൾ കടന്നു വരുന്നു എന്ന് പറയുന്ന ജനങ്ങളാണധികവുമിപ്പോൾ.

കശ്‍മീരിൽ സൈനികരെ കല്ലെറിഞ്ഞതിനല്ല തക്കിടുവിന്റെ ഉറക്കം നഷ്ടപ്പെട്ടതും ഡിപ്രഷൻ ഉണ്ടായതും..മറിച്ച് കശ്‍മീരിൽ 370 റദ്ദാക്കിയതിനെ തുടർന്നുണ്ടായതാണ്.ചുരുക്കത്തിൽ എന്തൊക്കെയോ അവിടെ ചെയ്യാൻ പറ്റാത്തതിലുണ്ടായ അമർഷമല്ലേ അതിനു പിന്നിലെന്ന് ആരെങ്കിലും ചോദിച്ചാൽ അതിന് ഉത്തരം തരാനാകുമോ …? പ്രമുഖ മാധ്യമമായ മാതൃഭൂമിയുടെ ചാനൽ ചർച്ചയിൽ അറസ്റ്റിലായ അലനെ, കുഞ്ഞേ എന്ന് വിളിച്ച് സംസാരിക്കുന്നതു കേട്ടു . മാധ്യമധർമ്മം ഇത്രക്കങ്ങു അധഃപതിച്ചോ എന്ന് ചോദിക്കാതിരിക്കാനാവുന്നില്ല . പീഠനത്തിനിരയാക്കി രണ്ട് കുട്ടികളെ കൊന്നപ്പോഴും ആർക്കും ഡിപ്രഷൻ ഉണ്ടായില്ല.. അവരെ കുഞ്ഞുങ്ങളെന്നു പറയാത്തവരാണ് യു എ പി എ യിൽ അറസ്റ്റിലായ പ്രായപൂർത്തിയായ യുവാക്കളെ കുഞ്ഞേ കുഞ്ഞേ എന്ന് വിളിച്ച് കൂവുന്നത്.അതൊരു വിരോധാഭാസം തന്നെയാണ്.

മാവോയിസ്‌റ്റായാലും നക്സലൈറ്റായാലും ഭീകരരായാലും അവരെ ഒന്നും ചെയ്തുകൂടെന്നു പറയുന്ന രാഷ്ട്രീയ സംസ്കാരം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പറയുന്ന ഏക സംസ്ഥാനം കേരളം മാത്രമായിരിക്കും.മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നതു സംസ്കാരമില്ലായ്മയാണെന്നു പറയുന്നവർ ഉണ്ടായേക്കാം. പക്ഷെ നാടിന്റെ സുരക്ഷിതത്വത്തിനും അഖണ്ടതക്കും മുൻ‌തൂക്കം നൽകുന്ന നടപടികളാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് … കഴിഞ്ഞ മണ്ഡലകാലത്ത് സജിത മഠത്തിൽ ശബരിമല വിശ്വാസി സമൂഹത്തിനെതിരെ നടത്തിയ നികൃഷ്ട പരാമര്ശങ്ങളൊന്നും കേരളീയ ജനത ഇനിയും മറന്നിട്ടുണ്ടാവില്ല. സ്വന്തം വിശ്വാസ പ്രമാണങ്ങളെ തള്ളിക്കളഞ്ഞും , അതുകണ്ട് വളർന്ന വന്ന പുതുതലമുറയെ നിയന്ത്രിക്കാനാവാഞ്ഞതും ഒടുവിൽ ചെന്നെത്തിയത് രാജ്യ വിധ്വംസക പ്രവർത്തനങ്ങളിലും എന്ന സൂചന അന്വേഷണ വിധേയമാക്കേണ്ടതാണെന്നു ഇപ്പോൾ ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുകയാണ്.R.Subhash. Rtd naval officer(Chief Editor)Director moments pvt Detective Agency.