മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതായാണ് നല്ലത്; മുല്ലപ്പള്ളി:

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതായാണ് നല്ലത്; മുല്ലപ്പള്ളി:

കേരളാ പോലീസിൽ അച്ചടക്ക രാഹിത്യവും അരാജകത്വവും പ്രതിദിനം വർധിക്കുന്നത് വകുപ്പുമന്ത്രിയുടെ പിടിപ്പുകേട് കൊണ്ടാണെന്നും അതിനാൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് എത്രയും വേഗം ഒഴിയുന്നതാണ് നല്ലതെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ.

പട്ടാപ്പകൽ മാവേലിക്കരയിൽ സഹപ്രവർത്തകൻ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ചട്ടുകൊന്നതും ,കണ്ണൂർ എ ആർ കമ്പിൽ ജാതിപ്പേര് വിളിച്ച് പോലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ പീഡിപ്പിച്ചതും സേനയിൽ ക്രിമിനലുകളുടെ എണ്ണം വര്ധിക്കുന്നതിനുദാഹരണമാണ്.

മന്ത്രിയും,എം എൽ എ യുമുൾപ്പെടെ പാർട്ടിനേതാക്കളും, സ്ത്രീ പീഠനത്തിന്റെ പേരിൽ സമൂഹത്തിനു മുന്നിൽ പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ ക്രിമിനലുകളായ ഒരു കൂട്ടം പോലീസുകാർ കാണിക്കുന്ന എന്ത് വൃത്തികേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും സംരക്ഷണംനൽകുന്നു..സത്യസന്ധതരും നീതിമാന്മാരുമായ പോലീസ് ഉദ്യോഗസ്ഥതർക്ക് നിഷ്പക്ഷമായും നിർഭയമായും പ്രവർത്തിക്കാനാവാത്ത അവസ്ഥ നില നിൽക്കുന്നു.അതിന് തെളിവാണ് സർക്കിൾ ഇൻസെക്ടറുടെ തിരോധാനം.സംസ്ഥാന പോലീസ് മേധാവിക്ക് പുറമെ ഒരു മുൻ ഡി ജി പി ക്ക് തലസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും മുഖ്യമന്ത്രി ഉപദേശം തേടുമ്പോഴാണ് കേരള പോലീസിന്റെ ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത മൂല്യത്തകച്ച നേരിടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.