മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും പരിഗണിക്കും; കെ. മുരളീധരന്:
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയേയും പരിഗണിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണെന്നും ഭൂരിപക്ഷം കിട്ടിയാല്‍ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണയുള്ളയാളെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടകരയ്ക്ക് പുറത്ത് പ്രചരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫയര്‍ ബന്ധം കൂട്ടായി ചര്‍ച്ച നടത്തി തീരുമാനിച്ചതാണെന്നും മുരളീധരന് പറഞ്ഞു.
ലൈഫ് പദ്ധതിയിക്കെതിരായ യു.ഡി.എഫിലെ ചില നേതാക്കളുടെ പ്രസ്താവന പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ലൈഫിലെ അഴിമതി ചൂണ്ടിക്കാണിക്കുന്നതിന് പകരം അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി നിര്‍ത്തലാക്കുമെന്ന തരത്തിലുള്ള ചില പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മുരളീധരന് പറഞ്ഞു.