മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്: പരിശോധന കോടതി അനുമതിയോടെ:

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്: പരിശോധന കോടതി അനുമതിയോടെ:

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്: പരിശോധന കോടതി അനുമതിയോടെ:

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. ആലുവയിലുള്ള വീട്ടിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. രാവിലെ വരെ അവിടെ ഉണ്ടായിരുന്ന മുന്‍ മന്ത്രി രാവിലെ എറണാകുളത്തേക്ക് പോയി എന്നാണ് വിവരം. മുവാറ്റുപുഴ മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെയാണ് വിജിലന്‍സ് പരിശോധന.

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു.
അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പരിശോധന.