മുല്ലപ്പെരിയാർ… രാത്രിയില്‍ വെള്ളം തുറന്നുവിട്ട് പേടിപ്പിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം’; രാഷ്ട്രീയ സാംസ്കാരിക മേഖല ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് വിനയന്:
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് രാഷ്ട്രീയ, സാംസ്കാരിക മേഖല ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് സംവിധായകന് ടി.ജി. വിനയന്. സംസ്ഥാന ഗവണ്മെന്റിനോ ഏതെങ്കിലും പാര്‍ട്ടിക്കോ ഒറ്റക്കുതീര്ക്കാവുന്നതിന് അപ്പുറത്തേക്ക് മുല്ലപ്പെരിയാര്‍ പ്രശ്നം മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു..
സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതീവ സെന്‍സിറ്റീവ് വിഷയമായതിനാല്‍ തന്നെ ഈ വിഷയത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. പക്ഷേ രാത്രിയില്‍ വെള്ളം തുറന്നു വിട്ട് ഡാമിന്റെ താഴ്വാരത്തില്‍ താമസിക്കുന്ന ജനതയെ ഉറങ്ങാന്‍ സമ്മതിക്കാതെ ഭയചകിതരാക്കുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ രാത്രിയിൽ വെള്ളം തുറന്നു വിട്ട് ഡാമിൻെറ താഴ് വാരത്തിൽ താമസിക്കുന്ന ജനതയെഉറങ്ങാൻ സമ്മതിക്കാതെ ഭയചകിതരാക്കുന്ന ഏർപ്പാടെങ്കിലും നിർത്തണമെന്നു നിരവധി പ്രാവശ്യ പറഞ്ഞിട്ടും അതിനു പുല്ലു വില കൊടുക്കുന്നവരോട് ഈ ഡാം കേരളത്തിലാണ് നിൽക്കുന്നത് എന്ന കാര്യം തമിഴ്നാട് മറക്കരുത് എന്നെങ്കിലും ഒന്നു ശബ്ദമുയർത്തി പറയാൻ നമ്മുടെ സർക്കാരും വിവിധ രാഷ്ട്രീയ നേതാക്കളും തയ്യാറാകണം എന്നാണു വിനയൻ ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചത് .