മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപ്പോലെ; കെ സുരേന്ദ്രന്‍:

മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപ്പോലെ; കെ സുരേന്ദ്രന്‍:

കോഴിക്കോട്: മുസ്ലിം തീവ്രവാദത്തില്‍ സി.പി.എം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ പല തീവ്രവാദക്കേസുകളും അട്ടിമറിച്ചത് സി പി എം സര്‍ക്കാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെയാണെന്നും തീവ്രവാദ സംഘടനകളെ കയ്യയച്ച് സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്റെതെന്നും പറഞ്ഞ സുരേന്ദ്രൻ , സഖാക്കള്‍ യുഎപിഎ കേസില്‍ കുടുങ്ങിയപ്പോള്‍ ജനരോക്ഷം മറികടക്കാനുള്ള അടവുനയം മാത്രമായിട്ടാണ് ഇപ്പോഴത്തെ മലക്കംമറിച്ചിലെന്നും പറഞ്ഞു.