മോദിയെ മാതൃകയാക്കണം, വന്ന വഴി മറക്കാത്തയാള്‍’; പ്രധാനമന്ത്രിയെ പുകഴ്ത്തി ഗുലാം നബി ആസാദ്:

മോദിയെ മാതൃകയാക്കണം, വന്ന വഴി മറക്കാത്തയാള്‍’; പ്രധാനമന്ത്രിയെ പുകഴ്ത്തി ഗുലാം നബി ആസാദ്:

മോദിയെ മാതൃകയാക്കണം, വന്ന വഴി മറക്കാത്തയാള്‍’; പ്രധാനമന്ത്രിയെ പുകഴ്ത്തി ഗുലാം നബി ആസാദ്:

രാഹുല്‍ ഗാന്ധിക്കും..സോണിയ ഗാന്ധിക്കുമെതിരായ വിമര്‍ശനം കൂടിയാണ് ഈ വാക്കുകൾ:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മോദിയെ മാതൃകയാക്കണമെന്നും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെയും രാഹുല്‍ ഗാന്ധിയെയും വെല്ലുവിളിച്ച് … തിരുത്തല്‍ വാദി നേതാക്കള്‍ കശ്മീരില്‍ ശക്തിപ്രകടനം നടത്തിയതിന് പിന്നാലെയാണ് നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ് രംഗത്തെത്തിയത്.

വന്ന വഴി മറക്കാത്ത ആളാണ് മോദി… താന്‍ ചായ വിറ്റു നടന്ന ആളാണെന്ന് അഭിമാനത്തോടെ പറയുന്നു… ഈ വ്യക്തിത്വം പ്രചോദനപരമെന്നും..മാതൃകയാക്കേണ്ടതെന്നുമായിരുന്നു ഗുലാം നബി ആസാദിന്റെ വാക്കുകള്‍. വന്ന വഴി മറക്കാത്തയാളാണ് മോദിയെന്ന് പറയുമ്പോള്‍ അത് രാഹുല്‍ ഗാന്ധിക്കും..സോണിയ ഗാന്ധിക്കുമെതിരായ വിമര്‍ശനം കൂടിയായി മാറുകയാണ്.