മോദി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച അതിവേഗത്തിലാക്കി; അമേരിക്കൻ നിക്ഷേപകൻ ഡേ റാലിയോ:
ആഭ്യന്തരമായ പല പ്രശ്നങ്ങളും ഉണ്ടെങ്കിലും അതൊന്നും രാജ്യപുരോഗതിയെ ബാധിക്കാതെ ശ്രദ്ധിക്കാൻ മോദിക്ക് സാധിക്കുന്നു.
വാഷിംഗ്ടൺ ഡി സി: ലോകത്തെ ഏറ്റവും മികച്ച ഇരുപതു രാജ്യങ്ങളുടെ പത്തു വർഷത്തെ വളർച്ചാനിരക്ക് എടുത്തു നോക്കിയാൽ അതിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ഇന്ത്യയാണെന്ന് അമേരിക്കൻ നിക്ഷേപകനായ ഡേ ലാറിയോ പ്രസ്താവിച്ചു. നരേന്ദ്രമോദി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അദ്ദേഹം ഭരണം ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന പത്താം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി. രാജ്യത്തെ പരിഷ്കാരങ്ങൾ സാമ്പത്തിക നേട്ടമാക്കുന്നതിൽ അദ്ദേഹം ചൈനയുടെ ഡെങ്ങ് സിയാവോപിങ്ങിനെ ഓർമ്മിപ്പിക്കുന്നു എന്നും ഡേ റാലിയോ പറഞ്ഞു. ആഭ്യന്തരമായ പല പ്രശ്നങ്ങളും ഉണ്ടെങ്കിലും അതൊന്നും രാജ്യപുരോഗതിയെ ബാധിക്കാതെ ശ്രദ്ധിക്കാൻ മോദിക്ക് സാധിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ടുകളിലൊന്നായ ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിൻ്റെ സ്ഥാപകനാണ് ഡേ ലാറിയോ. യൂട്യൂബിലൂടെ പുറത്തു വിട്ട പോഡ് കാസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തിയത്. ഓൾ ഇൻ പോഡ്കാസ്റ്റ് നടത്തിയ ഓൾ ഇൻ ഉച്ചകോടിയിൽ അദ്ദേഹം ഇന്ത്യയെ ‘ഏറ്റവും പ്രധാനരാജ്യം’ എന്നാണ് വിശേഷിപ്പിച്ചത്. നരേന്ദ്രമോദി ജൂണിൽ യു എസ് സന്ദർശനം നടത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നു. രാജ്യത്ത് സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം അന്ന് സംസാരിച്ചു. ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിനും ക്ഷണിച്ചു. ഇന്ത്യയുടേത് വലിയ സാധ്യതകളുടെ കാലഘട്ടം ആണെന്നും അവസരങ്ങൾ ധാരാളമായി സൃഷ്ടിക്കപ്പെടുന്നു എന്നും പറഞ്ഞു.
സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം, യു എസ്, ചൈന,ജപ്പാൻ ,ജർമ്മനി എന്നീ രാജ്യങ്ങളൂടെ തൊട്ടുപുറകിൽ ആണിപ്പോൾ. യുദ്ധത്തിനു പുറകെ പോകാതെ നിഷ്പക്ഷമായി നിന്ന രാജ്യങ്ങളാണ് എപ്പോഴും മികച്ചു നിൽക്കുന്നത്. 1984 ൽ താൻ കാണുമ്പോൾ ചൈന എവിടെ ആയിരുന്നോ അവിടെ ഇന്ത്യയാണിപ്പോൾ നിൽക്കുന്നത്. അന്ന് ചൈനയിൽ ഉണ്ടായിരുന്ന വികസനപ്രവർത്തനങ്ങൾ ഇന്ന് ഇന്ത്യയിൽ നടക്കുന്നു. എല്ലാ രംഗത്തും നടക്കുന്ന ഈ വികസനം ഇന്ത്യയിലേക്ക് നിക്ഷേപകർ എത്തുന്നതിന് കൂടുതൽ പ്രോത്സാഹനം നൽകുന്നു.(കടപ്പാട്)news desk kaladwani news ..9037259950.