‘മോദി മോദി’ വിളികളാൽ പ്രകമ്പനം കൊണ്ട് കോട്ട മൈതാനം; എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് കൊടുങ്കാറ്റായി മോദി:

‘മോദി മോദി’ വിളികളാൽ പ്രകമ്പനം കൊണ്ട് കോട്ട മൈതാനം; എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച്  കൊടുങ്കാറ്റായി മോദി:

മോദി മോദി’ വിളികളാൽ പ്രകമ്പനം കൊണ്ട് കോട്ട മൈതാനം; എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച്  കൊടുങ്കാറ്റായി മോദി:

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോദി മോദി വിളികളോടെയാണ് എതിരേറ്റത് .മോദി മോദി വിളികളാൽ പ്രകമ്പനം കൊണ്ട കോട്ട മൈതാനിയിൽ ഭാരത് മാതാ കീ ജയ് വിളികളോടെയാണ് പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്.

സംസ്ഥാനത്തെ ആദ്യത്തെ റാലി പാലക്കാട് ആയതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമെത്തിയത് പാലക്കാട്ടേയ്ക്കാണ്. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ജനങ്ങളുടെ അനുഗ്രഹം വേണമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ മുടി ചൂടാ മന്നന്മാരാണ് യുഡിഎഫും എൽഡിഎഫും. കീശ വീർപ്പിക്കലും,അഴിമതി,ജാതീയത,വർഗീയത സ്വജപക്ഷപാതം, ക്രിമിനൽ വത്കരണം, എന്നിവയിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കലാണ് ഇടതും വലതും കേരളത്തിൽ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ചുരുക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ആഴമതി സര്കാരിനെതിരെയും നിഷ്‌ക്രിയരായ കോൺഗ്രസ്സ് അനുകൂല യുഡിഎഫ് നെതിരെയും ആഞ്ഞടിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണ്. ആദ്യമായി വോട്ടുചെയ്യുന്ന യുവാക്കളുടെ ആഗ്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം സംഭവിച്ചത്. കേരള രാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള സൗഹൃദം. അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റേ കൂട്ടരും കേരളത്തെ കൊള്ളയടിച്ചു. കേരളത്തിന് പുറത്ത് ഒരുമിച്ച് നിൽക്കുന്നവർ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. യൂദാസ് യേശുവിനെ നാല് വെള്ളി കാശിന് ഒറ്റുകൊടുത്തത് പോലെ ഏതാനും സ്വർണക്കട്ടകൾക്ക് വേണ്ടി എൽഡിഎഫ് കേരളത്തെ ഒറ്റു കൊടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു.