മോദി ലോക പ്രശംസനീയനാണ്….എന്നാൽ ലഭിക്കുന്നതോ വിമർശനം മാത്രം.വിമർശങ്ങൾ നല്ലതു തന്നെയാണെങ്കിലും മോദി വിമർശന വിഷയത്തിൽ ഒരു വിലയിരുത്തൽ എന്ത് കൊണ്ടും നല്ലതാണ് .എന്തെന്നാൽ വിമർശങ്ങളിൽ നെല്ലും പതിരും (സത്യാവസ്ഥ) തിരിഞ്ഞിരിക്കണമല്ലോ…. അതിവിടെയുണ്ടാകുന്നില്ല.
അതിനൊരുദാഹരണം പറയാം…കേരളം തന്നെയെടുക്കാം..! പിണറായി ആണ് ഇവിടെ ഭരിക്കുന്നത്. “ട്ടാ’ വട്ടത്തിലുള്ള സംസ്ഥാനമാണല്ലോ കേരളം.രണ്ട് ഡസൻ മന്ത്രിമാർ പോലുമില്ലാത്ത ഒരു കൊച്ചു സംസ്ഥാനം .എന്നിട്ടും ഭരണം രണ്ടു കൊല്ലം പിന്നിടുന്നതിനു മുമ്പേ മൂന്ന് മന്ത്രിമാർ രാജിവച്ചു. അവശേഷിക്കുന്ന മന്ത്രിമാരെക്കുറിച് ജനങ്ങൾക്ക് എന്ത് മതിപ്പുണ്ട്..എത്ര മതിപ്പുണ്ട്…? ചിന്തിക്കേണ്ടതല്ലേ….? മറുവശത്തു, മതിപ്പുള്ള സെൻകുമാർ IPS .ജേക്കബ് തോമസ് IPS ,തുടങ്ങി ചില ഉദ്യോഗസ്ഥർ വരെ അനുഭവിച്ചിട്ടുള്ള യാതനകളും ജനങ്ങൾക്ക് മുന്നിലുണ്ട്. പിണറായി ആകട്ടെ നിസ്സഹായാവസ്ഥയിലും….
ഇനി മോദി വിഷയത്തിലേക്കു തിരിച്ചു വരാം. നൂറിനടുത്ത് മന്ത്രിമാർ, 19 മുഖ്യമന്ത്രിമാർ,ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവ്, etc .. etc …!! മന്ത്രിമാരിൽ ആർക്കെങ്കിലും തലക്കനം ഉണ്ടോ…? അവരിലാരും ഒരു വെളച്ചിലും കാണിച്ചതായി കണ്ടിട്ടുമില്ല..ആരുംപണി എടുക്കാതിരിക്കുന്നു മില്ല…കേന്ദ്ര ഭരണത്തിലെ AtoZ വരെ എല്ലാം മോദിക്കറിയാം…ആ തലയിലൂടെ കയറിയിറങ്ങാതെ ഒരു കണ്ണാം തുമ്പിയും പറന്നുല്ലസിക്കില്ല. ഒരു യൂണിയൻ നേതാവും ഓഫീസിൽ വന്നു യൂണിയൻ കളിക്കില്ല.ഇനി ഏതെങ്കിലും ഒരു കേന്ദ്ര മന്ത്രിയെ കുറിച്ച് കുറ്റം പറയാമെന്നു വെച്ചാലോ..? ജനങ്ങൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചയ്യുന്ന മന്ത്രിമാരാണവർ. സത്യമല്ലേ ചൂണ്ടിക്കാട്ടുന്നത്… സുഷമ സ്വരാജ്,നിർമല സീതാരാമൻ, രാജ്‌നാഥ് സിംഗ് ,സ്മൃതി ഇറാനി, ജെ. പി. നദ്ദ ,നഖ്‌വി ,രവിശങ്കർ പ്രസാദ് …. അങ്ങനെ എത്രയോ പേർ. അതാണ് ഇശ്ചാശക്തിയുള്ള മോദിയെന്ന ലോകനേതാവിന്റെ കഴിവ്.
ഏതെങ്കിലും ഒരു കേന്ദ്ര മന്ത്രിക്ക് നിങ്ങളൊരു മെയിൽ അയച്ചു നോക്കിയേ…? 48 മണിക്കൂറിനുള്ളിൽ മറുപടി കിട്ടും.കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ഒന്ന് ചെന്നേ…ഒൻപതു മണി എന്നൊരു സമയമുണ്ടെങ്കിൽ എല്ലാ കൊമ്പൻമാരും അവരുടെ സീറ്റിൽ എത്തിയിരിക്കും . ചായ കുടിക്കാനും , യൂണിയൻ കളിക്കാനും അല്ല … മറിച്ച് പണിയെടുക്കാൻ .ഏതു നിമിഷവും PMO പ്രതിനിധികൾ അവിടെ വരാം. മിണ്ടാത്ത മൻമോഹൻസിങ്ങിന്റെ കാലത്തുണ്ടായിരുന്ന , അഴിമതിയിൽ വേര് കിളിർത്തവർക്കു പകരം നല്ല IAS,IPS,IFS…യുവതകളെ നിയമിച്ചു.ജോലിയിൽ അവർക്ക് സ്വാതന്ത്ര്യവും കൊടുത്തു. ഒപ്പം അവരെ മോണിറ്റർ ചെയ്ത് മാർഗ നിർദേശങ്ങളും നൽകിയതോടെ ഗുണഫലങ്ങളും കണ്ടു…
ഇതാണോ തിരു; സെക്രട്ടേറിയറ്റിലെ അവസ്ഥ. രാവിലെയെന്നല്ല ..ഉച്ച കഴിഞ്ഞാൽ പോലും സീറ്റിൽ ആളെ കാണില്ല എന്നത് എത്രയോ തവണ മാധ്യമ പ്രവർത്തകനെന്ന നിലയിൽ ഞാൻ സ്വയം ബോധ്യപ്പെട്ടിട്ടുള്ളതാണ് .
പിന്നെ മോദിയെ പഴി പറഞ്ഞും ഇല്ലാത്ത വിമർശനം നടത്തിയും കാലം കഴിക്കുക …അത് ചിലരുടെ weakness ആയി മാറിയിട്ടുണ്ടെന്നു പറയാതെ വയ്യ. എന്നാൽ സത്യത്തിന്റെ കണ്ണ് എത്രനാൾ മൂടിക്കെട്ടി വെക്കാനാകും…. കേരളത്തിലും 100 നിയമ സഭാ സീറ്റുകൾ നേടി മോദിയുടെ പാർട്ടി അധികാരത്തിൽ വരുന്ന കാലം വിദൂരമല്ല. അതിനെ തടയുന്നതിന് വേണ്ടിയാണ് തരം താണ വിമർശനങ്ങൾ നടത്തുന്നതെന്നത് ആർക്കാണറിയാത്തത്. ബംഗാളും ത്രിപുരയും മാറിയെങ്കിൽ കേരളത്തിനും അത് സാധ്യം തന്നെയാണെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.ജനങ്ങൾ ആഗ്രഹിക്കുന്നതും അത്തരത്തിലൊരു മാറ്റം തന്നെയാണ്.നമ്മുടെ സംസ്കാരത്തെ ചവിട്ടി മെതിക്കാൻ തുടക്കം കുറിച്ചതോടെ അതിന്റെ ആരംഭവും കുറിച്ചുവെന്നു പറയാം…..!
ബിജെപി വാഗ്‌ദാനം ചെയ്യുന്നത് കപട മതേതരത്വമല്ല…. മതസൗഹാർദം തന്നെയാണ്. എല്ലാവരും തുല്യർ…എല്ലാവരും ഭാരതീയർ. രാഷ്ട്രീയമല്ല…രാഷ്ട്രമാണ് വലുത് എന്ന സന്ദേശമാണ് അവർ മുന്നോട്ടു വക്കുന്നത്. ആർ .സുഭാഷ് (റിട്ട: നേവൽ ഓഫീസർ )