പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരണാസിയിൽ മത്സരിക്കും. എൽ കെ. അദ്വാനിയുടെ മണ്ഠലമായ ഗാന്ധിനഗറിലാണ് അമിത് ഷാ മത്സരിക്കുന്നത്.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബി.ജെ.പി.യുടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.182 പേരുടെ പട്ടികയാണിന്ന് പുറത്തുവിട്ടത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ലഖ്‌നോവിലും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അമേത്തിയിൽ രാഹുൽ ഗാന്ധിക്കെതിരെയും മത്സരിക്കും.കേന്ദ്ര മന്ത്രി ജെ.പി നദ്ദയാണ് പട്ടിക പ്രഖ്യാപിച്ചത് .