ന്യൂഡൽഹി:മ്യാൻമാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും.അതിർത്തിയിലെ നാഗ ,അരക്കൻ ആർമി ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ.. മ്യാന്മാർ സൈന്യം സംയുക്തതമായ ആക്രമണം നടത്തിയത്.
ഫെബ്രുവരി 17 മുതൽ മാർച്ച രണ്ട് വരെ രണ്ട് ഘട്ടങ്ങളായാണ് സൈനിക നീക്കം നടന്നതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ജെയ്ഷെ ക്യാമ്പിൽ ഇന്ത്യ നടത്തിയ തിരിച്ചടി ലോകം ചർച്ച ചെയ്തു കൊണ്ടിരിക്കവെയാണ് ഇവിടത്തെ സൈനിക നീക്കം നടന്നതെന്നത് ശ്രദ്ധേയം .കൽക്കട്ടയിൽ നിന്ന് മിസോറാമിലേക്കുള്ള ദൂരം 1000 കിലോമീറ്റർ കുറയുന്ന കലാദൻ പധ്ധതിക്കെതിരെയുള്ള തടസവും ദേശീയ സുരക്ഷയെയും ബാധിക്കുന്നതിനാലാണ് ഇന്ത്യൻ സൈന്യം മ്യാൻമാരുമായി ചേർന്ന് സംയുക്ത ആക്രമണം ചൈനീസ് അനുകൂല ഭീകരക്കെതിരെ വിജയകരമായി നടത്തിയത്.