യുപി: വീണ്ടും അധികാരത്തിലെത്തുന്നതും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരെന്നു..സര്‍വേ ഫലം:

ഡല്‍ഹി: 2022 ലെ തെരഞ്ഞെടുപ്പിൽ, യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വ്വേ ഫലം പുറത്ത്. ഐ എ എന്‍ എസ്- സീവോട്ടര്‍ സര്‍വ്വേ ഫലമാണ് പുറത്ത് വന്നത്.സർവേയിൽ 52 ശതമാനം പേരും യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ . 37 ശതമാനം പേര്‍ മറിച്ചും ചിന്തിക്കുന്നു.

2017-ല്‍ 312 സീറ്റുമായിട്ടാണ് ബിജെപി സര്‍ക്കാര്‍ അധികാരമേറ്റപ്പോൾ ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ്.പി- 47 സീറ്റും, ബി.എസ്.പി-19 സീറ്റുമാണ് നേടിയത്. ഇത്തവണയും ഇവര്‍ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്.ജനക്ഷേമം മുൻനിർത്തിയുള്ള പല പദ്ധതികളിലൂടെ വൻ ജനപിന്തുണയാണ് യോഗിയ്‌ക്ക് ലഭിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.

എന്നാൽ യോഗിക്കെതിരെ കരുക്കൾ നീക്കി ഏതുവിധേനയും അദ്ദേഹത്തെ തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ഓ വൈ സി അടക്കമുള്ള പല നേതാക്കളും പാർട്ടികളും എന്ന് പലരുടെയും പ്രസ്താവനകൾ സാക്ഷ്യപ്പെടുത്തുന്നു.