തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിധി നടപ്പാക്കാതിരിക്കാനാവില്ലെന്ന് വീണ്ടും മുഖ്യമന്ത്രി. ശബരിമലയിൽ സ്വയം ദർശനത്തിനെത്തുന്ന യുവതികളെ തടയാനാകില്ലെന്നും സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ കടമയാണെന്നും പിണറായി നിയമസഭയിൽ പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നത് ധാർഷ്ട്യമെങ്കിൽ അത് തുടരും.
തെരഞ്ഞെടുപ്പിലെ തിരിച്ചടി താല്ക്കാലികമാണ്. തെരഞ്ഞടുപ്പില്‍ തോറ്റുവെന്നത് സത്യമാണ്. തോല്‍പ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് സന്തോഷം തോന്നും. എന്നാല്‍ ഈ വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കേണ്ടെന്നും പിണറായി പറഞ്ഞു.
നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.