യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിൽ ഒരാൾകൂടി അറസ്റ്റിൽ -പി.എസ്.സി റാങ്ക്ലിസ്റ്റിലെ രണ്ടാം റാങ്കുകാരൻ പ്രണവ് കേസിൽ പതിനേഴാം പ്രതി:

യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിൽ ഒരാൾകൂടി  അറസ്റ്റിൽ -പി.എസ്.സി റാങ്ക്ലിസ്റ്റിലെ രണ്ടാം റാങ്കുകാരൻ പ്രണവ് കേസിൽ  പതിനേഴാം പ്രതി:

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ വധശ്രമകേസിൽ ഒരാൾകൂടി അറസ്റ്റിൽ.പന്ത്രണ്ടാം പ്രതിയായ പെരിങ്ങമല കല്ലിയൂർ ശാന്തി ഭവനിൽ അക്ഷയിനെയാണ് [19 ] അറസ്റ്റ് ചെയ്തത്.

സി ഐ ജി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നിന്നാണ് അക്ഷയിനെ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് അംഗമായിരുന്നു അക്ഷയ്.