തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപോഴാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് എന്ന് കന്റോൺമെന്റ് പോലീസ് അറിയിച്ചു.
ഇതോടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസിലെ അഞ്ചുപേര് ഉൾപ്പെടെ ആറുപേർ പിടിയിലായ്.ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ്ബ് എന്നിവരെ പോലീസ് പിടികൂടിയത്.സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ അക്രമിസംഘത്തിൽ ഉണ്ടായിരുന്ന കോളേജ് എസ്. എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഇന്നലെ പ്രതികൾക്കായി പോലീസ് നടത്തിയ പരിശോധനയിൽ കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റസ് സെന്ററിലും നിന്ന് ഇരുമ്പുദണ്ഡ്ഡുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിയെന്ന് ഡി.സി.പി ആദിത്യ പറഞ്ഞു. ഇന്നലെ വൈകിട്ട് ശിവ രഞ്ജിത്തിന്റേയും നസീബിന്റെയും വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. ശിവരഞ്ജിതിന്റെ വീട്ടിൽ നിന്ന് സീലുകൾ പതിപ്പികാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ പോലീസ് കണ്ടെത്തിയിരുന്നു. എഴുതിയതും എഴുതാത്തതുമായ പതിനാറുബുക്ലെറ്റുകളും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും വീട്ടിൽ നിന്ന് കണ്ടെടുത്തു.