യേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം, ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി:
യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം. സമാധനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്തുമസ് ആഘോഷിക്കുന്നവർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് അദേഹം ക്രിസ്തുമസ് സന്ദേശം പങ്കുവച്ചത്.യേശു ലോകത്തിന് പകർന്ന് നൽകിയത് സേവനത്തിന്റെയും, സാഹോദര്യത്തിന്റെയും മാതൃകയാണ്. ദുരിതം അനുഭവിക്കുന്ന ജനത്തിന് വേണ്ടി അദേഹം തന്റെ ജീവിതം സമർപ്പിച്ചു. അദേഹത്തിന്റെ വാക്കുകൾ ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ചെന്നും മോദി ട്വീറ്റിലൂടെ പറഞ്ഞു.