രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് യു പി യിൽ സ്ത്രീകൾക്ക് 48 മണിക്കൂർ സൗജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ:

Chief Minister  Yogi Adityanath Directs Officials To Provide Free Bus Services To Women On Raksha Bandhan:

ലക്നൌ: രക്ഷാബന്ധനോടനുബന്ധിച്ച് ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് യോഗി സർക്കാർ. ഓഗസ്റ്റ് 10 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 12 അർദ്ധരാത്രി വരെ 48 മണിക്കൂർ… സ്ത്രീകൾക്ക് സൗജന്യമായി ബസിൽ യാത്ര നടത്താമെന്നാണ് ഉത്തർപ്രദേശ് സർക്കാരിൻറെ പ്രഖ്യാപനം. രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സമ്മാനിക്കാനുള്ള സർക്കാർ തീരുമാനം. ഏകദേശം 8 ലക്ഷം സ്ത്രീകൾക്ക് ഈ സേവനം പ്രയോജനപ്പെടുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

‘രക്ഷാബന്ധൻ വേളയിൽ, സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ യാത്രയ്ക്കായി ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നു.’ മുഖ്യമന്ത്രി യോഗിയുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു, സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് യുപി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (യുപിഎസ്ആർടിസി) വഴി ഓഗസ്റ്റ് 10 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 12 അർദ്ധരാത്രി വരെ 48 മണിക്കൂർ സൗജന്യമായി യാത്ര ചെയ്യാം.ഇതാദ്യമായല്ല യുപി സർക്കാർ സ്ത്രീകൾക്കായി സൗജന്യ ബസ് സർവീസ് നടത്തുന്നത്. എല്ലാ വർഷവും യുപിഎസ്ആർടിസി രക്ഷാബന്ധൻ ആഘോഷവേളയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സേവനങ്ങൾ നൽകിവരാറുണ്ട്.

അഭിനന്ദനങ്ങളോടെ കലാധ്വനി ന്യൂസ് :