രണ്ടു കൊടും ഭീകരരെ കൊന്നു തള്ളി സൈന്യം :
കശ്മീർ: ജമ്മുകശ്മീരിലെ കൊടും തീവ്ര സംഘടനയായഹിസ്ബുൾ മുജാഹിദീൻ തലവൻ സൈഫുള്ളയെയും മറ്റൊരു ഭീകരനെയുമാണ് സൈന്യം എൻകൗണ്ടറിലൂടെ കൊന്നു തള്ളിയത്.
ജമ്മുകശ്മീർ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായാണ് ഇതിനായുള്ള നീക്കം നടത്തിയത്. ഹിസ്ബുൾ മുജാഹിദീനിന്റെ ചീഫ് കമാന്റർ എൻകൗണ്ടറിൽ കൊല്ലപ്പെട്ട വിവരം ജമ്മുകശ്മീർ പോലീസിന്റെ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാറാണ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഇയാളോടൊപ്പം മറ്റൊരു ഭീകരനെയും സുരക്ഷാ ഉദ്യോഗസ്ഥർ എൻകൗണ്ടറിൽ കൊലപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. 2014 -ലാണ് ഡോ. സൈഫുള്ള മിർ ഹിസ്ബുൾ മുജാഹിദീനിൽ അംഗമാവുന്നത്.
5 ദിവസം മുമ്പ് ഹിസ്ബുൾ മുജാഹിദീനിന്റെ മുൻ ചീഫ് കമാന്റർ റിയാസ് നായ്കുവിനെ ബെയ്ഗ്പോറയിൽ വെച്ച് ഇന്ത്യൻ സൈന്യം എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് സംഘടനയുടെ ചീഫായി സൈഫുള്ള മിർ സ്ഥാനമേൽക്കുന്നത്