രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വപ്‌ന സാക്ഷാത്കാരം; പാകിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ ഹസീന ബെന്നിന് ഇന്ത്യ പൗരത്വം നല്‍കി:

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വപ്‌ന സാക്ഷാത്കാരം; പാകിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ ഹസീന ബെന്നിന് ഇന്ത്യ പൗരത്വം നല്‍കി:

ഗാന്ധിനഗര്‍: പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ചിലയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇന്ത്യയില്‍ പൗരത്വം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ ഹസീന ബെന്‍. വിവാഹ ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ ഹസീന, ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.1999ലാണ് വിവാഹ ശേഷം ഹസീന പാകിസ്ഥാനിലേക്ക് പോയത്. തുടര്‍ന്ന് പാകിസ്ഥാന്‍ പൗരത്വം ലഭിച്ച ഹസീന ദാമ്പത്യ ജീവിതം നയിച്ചത് പാകിസ്ഥാനിലായിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഹസീന പൗരത്വം ലഭിക്കുന്നതിനായുള്ള അപേക്ഷ സമര്‍പ്പിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.ഗുജറാത്തിലെ ഭന്‍വാദ് തലുകയിലാണ് ഹസീന ബെന്‍ ജനിച്ചു വളര്‍ന്നത്. ഹസീന ബെന്നിന് ഇന്ത്യ പൗരത്വം നല്‍കിയ വിവരം ദ്വാരക കലക്ടര്‍ ഡോ. നരേന്ദ്ര കുമാര്‍ മീണ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഡിസംബര്‍ 18നാണ് ഹസീനക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കലക്ടര്‍ കൈമാറിയത്.courtesy.
.