രഹ്നാ ഫാത്തിമ ഒളിവില്‍; വീട്ടിലില്ല… എന്നാൽ ചാനലിൽ ഉണ്ടായിരുന്നു..പക്ഷെ അവർ കൂട്ടുനിന്നു ..റെയ്ഡ് ഒത്തുകളിയോ..?

രഹ്നാ ഫാത്തിമ ഒളിവില്‍; വീട്ടിലില്ല… എന്നാൽ ചാനലിൽ ഉണ്ടായിരുന്നു..പക്ഷെ അവർ കൂട്ടുനിന്നു ..റെയ്ഡ് ഒത്തുകളിയോ..?

രഹ്നാ ഫാത്തിമ ഒളിവില്‍; വീട്ടിലില്ല… എന്നാൽ ചാനലിൽ ഉണ്ടായിരുന്നു..പക്ഷെ അവർ കൂട്ടുനിന്നു ..റെയ്ഡ് ഒത്തുകളിയോ..?

കൊച്ചി: കുട്ടികളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്നാ ഫാത്തിമ ഒളിവില്‍. രഹനാ ഫാത്തിമയെ അറസ്റ്റ് ചെയ്യാനായി കൊച്ചിയിലെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിയായ രഹ്നയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തി ബ്രഷ്, ചായങ്ങള്‍, ലാപ്‌ടോപ് തുടങ്ങിയ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പോക്‌സോ നിയമ പ്രകാരം രഹനക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയ ഒരു പ്രതി ചാനൽ ചർച്ചയിൽ പങ്കെടുത്തു വിഹരിക്കുക,വിവാദം ഉണ്ടാക്കുക , മുങ്ങുക , നവോധാനം നടത്തുക പിന്നീട് തിരിച്ചു വരിക ഇതൊക്കെ നമ്മുടെ പൊലീസിന് കീഴിലാണല്ലോ നടക്കുന്നത്…എന്നോർക്കുമ്പോൾ..? ജാമ്യമില്ലാ കേസിലെ പ്രതി എവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടും മാധ്യമ സ്ഥാപനം പോലീസിൽ അറിയിച്ചുമില്ല….?ഇതാണോ മാധ്യമ ധർമ്മം…. കഷ്ടം!

ബോഡി ആന്റ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടില്‍, പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹ്നയുടെ നഗ്ന ദേഹത്ത് ചിത്രം വരയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്നതിന് എതിരെയാണ് കേസ് .