രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസിന് നഷ്ടം; കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് ബിടിപി പിന്മാറി:

രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസിന് നഷ്ടം; കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് ബിടിപി പിന്മാറി:

രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസിന് നഷ്ടം; കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് ബിടിപി പിന്മാറി:

അഹമ്മദാബാദ്: രാജസ്ഥാനില്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്ഡ​ഗ്രസ് അം​ഗങ്ങൾ ബിജെപിയെ പിന്തുണച്ചതിന് പിന്നാലെ കോണ്‍ഗ്രസിന് ഗുജറാത്തിലും നഷ്ടം. ഗുജറാത്തിലെ രണ്ട് ജില്ലാ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പിന്മാറി.

നര്‍മദ, ബറൂച്ച് എന്നീ ആദിവാസി വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ജില്ലാ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ്-ബിടിപി സഖ്യം തകര്‍ന്നത്. സഖ്യത്തില്‍ നിന്ന് പിന്മാറിയെന്ന് ബിടിപി അദ്ധ്യക്ഷന്‍ ചോട്ടുഭായ് വാസവ പറഞ്ഞു.

അയല്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഗുജറാത്തിലെ രാഷ്ട്രീയ വികാസങ്ങളെന്ന് ഗുജറാത്തിലെ ബിടിപി വ്യക്തമാക്കി.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ബി.ടിപി ബോര്‍ഡ് രൂപീകരിക്കാമെന്നായിരുന്നു ബിടിപി കരുതിയത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കളം മാറി ചവുട്ടി.

ബി.ജെ.പി സ്ഥാനാര്‍ത്ഥി സൂര്യ അഹാരിജില്ലാ പ്രമുഖ് ആയി തെരഞ്ഞെടുക്കപ്പെട്ടു. അഹാരി 14 വോട്ടാണ് നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 13 വോട്ടാണ്.

നേതൃത്വം അറിയാതെയാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നാണ് സംഭവത്തില്‍ കോണ്‍ഗ്രസിന്റെ വിശദീകരണം. ഇതിന് പിന്നാലെ ഗെലോട്ട് സര്‍ക്കാരിനുള്ള പിന്തുണ ബിടിപി പിന്‍വലിക്കുകയായിരുന്നു. പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തങ്ങളെ കോണ്‍ഗ്രസ് സഹായിച്ചില്ലെന്നാരോപിച്ചാണ് ബി.ടി.പിയുടെ ഇപ്പോഴത്തെ നീക്കം.courtesy..brave india