രാജ്യം മുഴുവന്‍ ആരാധിക്കുന്ന വ്യക്തിയാണ് വീര്‍ സവര്‍ക്കര്‍; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന:

രാജ്യം മുഴുവന്‍ ആരാധിക്കുന്ന വ്യക്തിയാണ് വീര്‍ സവര്‍ക്കര്‍; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന:

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. മഹാരാഷ്ട്രയില്‍ മാത്രമല്ല രാജ്യം മുഴുവന്‍ ആരാധിക്കുന്ന വ്യക്തിയാണ് വീര്‍ സവര്‍ക്കര്‍. രാഷ്ട്രത്തിന്റെ അഭിമാനമാണ് സവര്‍ക്കറെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

നെഹ്‌റുവിനെയും ഗാന്ധിജിയെയും പോലെ രാഷ്ട്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച വ്യക്തിയാണ് സവര്‍ക്കര്‍. അത്തരത്തിലുള്ള എല്ലാവരെയും ബഹുമാനിക്കണം. അതില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ബോധപൂർവം നടത്തിയ റേപ്പ് ഇന്‍ ഇന്ത്യാ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്നും തന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്നും രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ഈ പ്രസ്താവന നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രാജ്യമെമ്പാടും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.