രാജ്യത്താകമാനം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോഴും മകന്റെ വിവാഹം മാറ്റിവെക്കാതെ എച്ച്ഡി കുമാരസ്വാമി: ഗ്രീന്‍ സോണെന്ന് വാദം:
ബംഗളുരു: കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്താകമാനം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ മകന് നിഖില്‍ കുമാരസ്വാമിയുടെ വിവാഹം മാറ്റിവെക്കാതെ മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വമി. കൊറോണ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളും അടച്ചുപൂട്ടലുകളും രാജ്യത്ത് പുരോഗമിക്കുമ്പോഴാണ് കർണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വമിയുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം. ഏപ്രില്‍ 17നാണ് മകന്റെ വിവാഹം.